ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക... Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards

2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം

സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ എൻ.അശ്വതിക്ക് A ഗ്രേഡ്

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം

ഗണിതം

2015- 16

ഗണിതശാസ്ത്രക്ലബ്

ദൈനംദിന ജീവിതത്തില്‍ നാം അറിഞ്ഞോ അറിയാതെയോ എപ്പോഴും ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഗണിതം. ആര്യഭടനേയും ഭാസ്കരാചാര്യരേയും പോലെയുള്ള നിരവധി മഹത്തുകളെ ഗണിത ശാസ്ത്രത്തിന് സംഭാവന ചെയ്ത പാരമ്പര്യമുണ്ട് നമ്മുടെ ഭാരതത്തിന്. ഇനിയുമെത്രയോ ശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കേണ്ടതുമുണ്ട്.
സ്വതന്ത്ര വായനയിലൂടെയും, സംഘ പ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികളില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപ്പിക്കുക വഴി അവരില്‍ ഗവേഷണ മനസ്ഥിതി വളര്‍ത്തുക എന്നതാണ് ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങളുടെ സ്കൂള്‍ ലക്ഷ്യമിടുന്നത്.


ഗണിതശാസ്ത്ര ശില്പശാലയുടെ ഉദ്ഘാടനം ചെയ്ത് സഹദേവന്‍ പേരാമ്പ്ര




പാറ്റേൺ നിർമ്മാണ ശില്പശാല
സ്കൂളില്‍ നടന്ന ഗണിതശാസ്ത്ര പാറ്റേൺ നിർമ്മാണ ശില്പശാല കുട്ടികളില്‍ വളരെയധികം താല്പര്യമുളവാക്കി എന്നത് തീര്‍ച്ചയാണ്. അവരുണ്ടാക്കിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ അത് ഉദാഹരിക്കുന്നുണ്ട്. ഗണിതശാസ്ത്ര ക്ലബിന് കൂടുതല്‍ പ്രവര്‍ത്തനങ്ങളേറ്റെടുക്കാന്‍ കുട്ടികളുടെ ഈ താത്പര്യം ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു.
- ശില്പശാല  ദൃശ്യങ്ങള്‍

2015- 16 വര്‍ഷത്തില്‍ ഗണിതശാസ്ത്രമേളയില്‍ സ്കൂളിന് വമ്പിച്ച നേട്ടം
എല്‍.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

 2015 വര്‍ഷത്തെപാനൂര്‍ ഉപജില്ലാ ഗണിതശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂളിലെ കുരുന്നു പ്രതിഭകള്‍.
 നാലാം ക്ലാസിലെ മുഹമ്മദ് എൻ.കെ,  ഫാത്തിമ സന, നവജ്യോത്.എസ്.
നാളെ മികച്ച ഗണിതശാസ്ത്രജ്ഞരായി ഇവര്‍ മാറട്ടെ എന്നാശംസിക്കുന്നു.ഗണിതശാസ്ത്ര മുന്നേറ്റത്തിന്നാവശ്യമായ എല്ലാ സാഹചപ്യങ്ങളും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട് എന്നകാര്യവും  സാഭിമാനം ഞങ്ങള്‍ അറിയിക്കട്ടെ.


കണ്ണൂർജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ.പി.വിഭാഗം 'പസിൽ' ഇനത്തിൽ എ ഗ്രേഡ് നേടി അബ്ദുറഹിമാൻ സ്മാരകം യു.പി.സ്കൂളിന്‍റെ അഭിമാനമായ നാലാം ക്ലാസിലെ മുഹമ്മദ് എൻ.കെ.


കണ്ണൂർജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ.പി.വിഭാഗം ജ്യോമട്രിക്കൽ ചാർട്ട് ഇനത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ, അബ്ദുറഹിമാൻ സ്മാരകം യു.പി.സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന, ഫാത്തിമ സന.
വരപ്ര തട്ടാൻ നെല്ലേരി അബ്ദുള്ളയുടേയും ആയിഷയുടേയും മകളാണ് ഫാത്തിമ സന.









യു.പി വിഭാഗം ഓവറോള്‍ റണ്ണേര്‍സ് ചാമ്പ്യന്‍ഷിപ്പ് 




2015 വര്‍ഷത്തെ പാനൂര്‍ ഉപജില്ലാ ഗണിതശാസ്ത്ര മേളയില്‍ യു.പി വിഭാഗം ഓവറോള്‍ റണ്ണേര്‍സ് ചാമ്പ്യന്‍ഷിപ്പ് നേടിയ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂളിലെ കുരുന്നു പ്രതിഭകള്‍ ക്ക് അനുമോദനങ്ങള്‍. നാളെ മികച്ച ഗണിതശാസ്ത്രജ്ഞരായി ഇവര്‍ മാറട്ടെ എന്നാശംസിക്കുന്നു. 






ജില്ലാ ഗണിതശാസ്ത്ര മേളയിൽ  യു.പി.വിഭാഗം ജ്യോമട്രിക്കൽ ചാർട്ട് ഇനത്തിൽ, A ഗ്രേഡോടെ ഒന്നാം സ്ഥാനം

കണ്ണൂർജില്ലാ ഗണിതശാസ്ത്ര മേളയിൽ വച്ച് യു.പി.വിഭാഗം ജ്യോമട്രിക്കൽ ചാർട്ട് ഇനത്തിൽ, A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അശ്വതി.എൻ. അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതി അക്കാനിശ്ശേരി അശോകൻറെയും രജനിയുടേയും മകളാണ്.


സംസ്ഥാനതല ഗണിതശാസ്ത്ര മേളയില്‍വിജയം
ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി.സ്കൂളിന് ഒരു പൊൻതൂവൽ കൂടി. 
കൊല്ലത്ത് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയില്‍ A ഗ്രേഡോടെ മികച്ച വിജയം കൈവരിച്ച അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എൻ. അശ്വതി

എൻ. അശ്വതിക്ക് അനുമോദനം, സ്വീകരണം

കൊല്ലത്ത് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയില്‍ A ഗ്രേഡോടെ മികച്ച വിജയം കൈവരിച്ച അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എൻ. അശ്വതിക്ക്, സ്കൂളിലെ എം ഗോപാലന്‍ മാസ്റ്റര്‍ മള്‍ട്ടി എഡ്യു സെന്‍ററിൽ, ഒരുക്കിയ സ്വീകരണത്തിൽ പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.സി.കെ.സുനിൽ കുമാർ.
അശ്വതിയുടെ നേട്ടത്തിൽ സ്കൂളിനോടൊപ്പം ഒരു നാട് മുഴുവനും അണിചേരുന്നു.....

തിളക്കമാർന്ന അക്കാദമിക നേട്ടങ്ങളുമായി ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂള്‍ വീണ്ടും മികവിലേക്ക്.
ന്യൂ മാറ്റ്സ് മത്സര പരീക്ഷയിൽ ഉപജില്ലാ തലത്തിൽ സ്കൂളിലെ കുട്ടികളായ 6A യിലെ മയൂര.എസ് ഉം, 6B യിലെ എൻ. അശ്വതിയും വിജയികളായി. അഭിനന്ദനങ്ങൾ..... 
സ്കൂളിൽ നിന്നും പുതിയ പുതിയ പ്രതിഭകളെ കണ്ടെത്താൻ കഴിയുന്നു എന്നുള്ളത് മാത്രമല്ല, നേരത്തെ കണ്ടെത്തിയ കുട്ടികൾക്ക് ആയത് സ്ഥായിയായി നിലനിർത്താൻ കഴിയുന്നു എന്നുള്ളതാണ് സ്കൂളിൻ്റെ വിജയം... 


  • ഗണിതശാസ്ത്രമേളയില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനം
  • റവന്യു ജില്ലയില്‍ ഗണിതശാസ്ത്രമേളയില്‍ മികച്ച സ്കൂള്‍ , ഒന്നാം സ്ഥാനം.
  •  സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ മികച്ച പ്രകടനം
സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച 2011-12 ടീം







No comments:

Post a Comment