ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക... Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards

2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം

സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ എൻ.അശ്വതിക്ക് A ഗ്രേഡ്

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം

കായികം

2015-16

കായിക ക്ലബ് ഉദ്ഘാടനം

അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളിലെ 2015-16 വർഷത്തെ ആരോഗ്യ കായിക ക്ലബ് ഉദ്ഘാടനം 23.07.2015 വ്യാഴാഴ്ച 2 മണിക്ക് കരിയാട് നമ്പ്യാർസ് ഹൈസ്കൂളിലെ കായികാധ്യാപകനും ദേശീയ വോളീബോൾ റഫറിയുമായ ശ്രീ. പി. ഉദയൻ നിർവഹിക്കുന്നു. 
വളരുന്ന തലമുറയില്‍ നാം അത്യാവശ്യം ഉണ്ടാക്കിയെടുക്കേണ്ടവയാണ് ശാരീരികാരോഗ്യവും, മാനസികാരോഗ്യവും. ഇവ രണ്ടും ഒത്തിണങ്ങിയ സമൂഹത്തിന് മാത്രമേ പോസിറ്റീവായും ക്രിയാത്മകമായും ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും കഴിയുകയുള്ളൂ. സ്കൂളിലെ കുട്ടികളില്‍ നല്ല ആരോഗ്യ ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് അധ്യാപകരും, രക്ഷിതാക്കളും. ഈ മഹത് സംരഭത്തിന് എല്ലാവരുടേയും സാന്നിധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു

സ്പോര്‍ട്സ് ക്ലബിന്റെയും സമ്പൂര്‍ണ്ണ ചെസ് പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം 

സ്കൂള്‍ ഹെല്‍ത്ത് & സ്പോര്‍ട്സ് ക്ലബിന്റെയും സമ്പൂര്‍ണ്ണ ചെസ് പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാധ്യാപകനും നാഷണല്‍ വോളീബോള്‍ റഫറിയുമായ ശ്രീ പി.പി ഉദയന്‍ നിര്‍വഹിക്കുന്നു.

ഉദാഘാടന ചടങ്ങിൽ കായികാധ്യാപകൻ ശ്രീ.കെ.കനകരാജൻ സ്വാഗതമാശംസിക്കുന്നു.

പി.ടി.എ പ്രസിഡണ്ട് ശ്രീ പാറക്കൽ സുബൈർ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുന്നു






എല്ലാ കുട്ടികള്‍ക്കും ചെസ് പരിശീലനം

ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുണ്ടാവുക. മനസ് ആരോഗ്യമുള്ളതാണെങ്കിൽ ഒരാളുടെ ചിന്തയും വാക്കും പ്രവർത്തിയും സോദ്ദേശപരവും ക്രിയാത്മകവുമായിരിക്കും. ആരോഗ്യമുള്ള മനസും യുക്തിചിന്തയും വളർത്താൻ ഏറ്റവും നല്ല കായിക വിനോദമാണ് ചെസ് എന്നതിനാൽ എല്ലാ കുട്ടികളിലും ചെസ് എത്തിക്കാനുള്ള പദ്ധതി ഏറ്റടുത്ത് സമൂഹത്തെ സക്രിയമാക്കാനുള്ള ശ്രമം നടത്തുന്ന സ്കൂളിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി സമ്പൂര്‍ണ്ണ ചെസ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം  നിർവഹിച്ചുകൊണ്ട് ശ്രീ പി.പി ഉദയന്‍ പറഞ്ഞു.



സ്കൂൾ കായികമേളയും ഓണാഘോഷവും

മാനവരെല്ലാവരും ഒരുപോലെ എന്ന ഉദാത്തസങ്കല്പത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ഓരോ ഓണവും. സ്കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ 21.08.2015ന് വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ നടത്തപ്പെടുകയാണ്. സ്കൂൾ കായികമേളയും  അന്നേ ദിവസം നടത്തപ്പെടുകയാണ്. ഓരോ മലയാളിക്കുള്ളിലും മാവേലിമനസുണര്‍ത്താന്‍ നമുക്ക് കഴിയണം. ഓണാഘോഷപരിപാടികളിലും സ്കൂള്‍ കായികമേളയിലും പങ്കാളികളാവാന്‍ നിങ്ങളോരുത്തരേയും പ്രത്യേകം ക്ഷണിക്കുന്നു.

കായികമേളയുടെ ഉദ്ഘാടനം ചൊക്ളി സബ് ഇൻസ്പെൿടർ ശ്രീ.പ്രജനാഥ് 
നിർവഹിക്കുന്നു


കായികമേളയുടെ ഉദ്ഘാടനചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.പി.മുസ്തഫ സംസാരിക്കുന്നു


വർണ്ണാഭാമായ മാർച്ച് പാസ്റ്റിൽ ചൊക്ളി സബ് ഇൻസ്പെൿടർ ശ്രീ.പ്രജനാഥ്  സല്യൂട്ട് സ്വീകരിക്കുന്നു

കായികമേള സ്കൂൾ ഗാലറിയിലിരുന്ന് വീക്ഷിക്കുന്ന കുട്ടികൾ

                                          കായികമേളയുടെ വിവിധ ദൃശ്യങ്ങൾ
 














സ്കൂള്‍തല കായികമേള വിജയികൾക്ക് അഭിനന്ദനങ്ങൾ
ജീവിതം സ്പോര്‍ട്സ്മാന്‍ സ്പിരിട്ടോടെ നേരിടേണ്ട ഒന്നാണ്. സമ്മാനിതരാവുക എന്നതിനപ്പുറമാണ് സമ്മാനം നല്കുക എന്നത്. സ്കൂള്‍തല കായികമേളയില്‍ ഓവറോള്‍ കിരീടം നേടിയ റെഡ് ഹൗസിനും, റണ്ണേര്‍സ് അപ്പ് ആയ ബ്ലൂ ഹൗസിനും സ്കൂള്‍ മുന്‍ അധ്യാപകന്‍ ശ്രീ. കെ.പി പ്രമോദന്‍ ട്രോഫി സമ്മാനിക്കുന്നു.



No comments:

Post a Comment