ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക... Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards

2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം

സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ എൻ.അശ്വതിക്ക് A ഗ്രേഡ്

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം

Thursday, March 10, 2016

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

ഒരു സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്പത്താണ് പൂര്‍വ വിദ്യാര്‍ത്ഥി സമ്പത്ത്. അവര്‍ക്കാണ് സ്കൂളിന്റെ പരിമിതികളും സാധ്യതകളും നന്നായി അറിയാന്‍ കഴിയുക. അത്കൊണ്ട്തന്നെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തരാനാവുന്നതും അവര്‍ക്കാണ്. മുന്നേറ്റത്തിന്റെ പാതയിലുള്ള അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കൂട്ടായ ശ്രമത്തിലാണ് സ്കൂളിനെ സ്നേഹിക്കുന്ന മുഴുവനാളുകളും. ഇതിന്റെ ഭാഗമായി നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥിസംഗമം പ്രശസ്ത സിനിമാ സംവിധായകന്‍ ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു. എന്‍ .അനികുമാര്‍, കെ.യൂസുഫ് മാസ്റ്റര്‍, പ്രൊഫ.എം.പി.യൂസഫ്, ഫാറൂക്ക് ടി.പി തുടങ്ങിയവര്‍‍ അനുഭവങ്ങള്‍ പങ്കിട്ടു. ടി.പി.അബ്ദുള്‍സമദ് സ്വാഗതവും എം.പി.വിനോദന്‍ നന്ദിയും പ്രകാശിപ്പിച്ചു. വേറിട്ട അനുഭവമായ സംഗമത്തില്‍ വച്ച് ഭാവിപ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കി.
പൂര്‍വ വിദ്യാര്‍ത്ഥിസംഗമം പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ ടി.ദീപേഷ് ഉദ്ഘാടനം ചെയ്യുന്നു
പൂര്‍വ വിദ്യാര്‍ത്ഥിയും കുന്നോത്ത്പറമ്പ പഞ്ചായത്ത് മെമ്പറുമായ ശ്രീ. എന്‍. അനില്‍കുമാര്‍ അനുഭവം പങ്കിടുന്നു

Friday, January 15, 2016

ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പിസ്കൂൾ അതുല്യ നേട്ടങ്ങളുമായി അഭിമാനത്തോടെ നവതിയുടെ നിറവിലേക്ക്...

                      ഏറെ പരിമിതികളോടെ 1927ൽ തുടങ്ങിയതാണ് ചെണ്ടയാട് മാപ്പിള എൽ.പി.സ്കൂൾ. അന്നത്തെ കാലത്ത് സ്കൂളിൻറെ പടിപോലും കാണാനാഗ്രഹിക്കാത്ത ന്യൂനപക്ഷ വിഭാഗത്തിൽപെട്ട മസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയായിരുന്നു ലക്ഷ്യം. അതിനാൽ ചെണ്ടയാട് മദ്രസയോടനുബന്ധിച്ചായിരുന്നു തുടക്കം. കുട്ടികളെ സ്കൂളിലെത്തിക്കുക എന്നത് ഏറെ ക്ലേശകരമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായ താഴത്രോത്ത് അപ്പുണ്ണി നായർ സ്കൂളിൻറെ സാരഥ്യമേറ്റെടുത്തതോടെ സ്കൂളിന് പുതിയൊരുമാനം വന്നു. കുട്ടികളെ തൻറെ ജീവന് തുല്യം സ്നേഹിച്ച അദ്ദേഹം നാടിൻറെ സർവ പിന്തുണയും ഏറ്റ് വാങ്ങി. 

             സഹപ്രവർത്തകനായി എത്തിയ ഗോപാലൻ നമ്പ്യാരുടെ പ്രവർത്തന മികവിൽ സ്കൂളിന് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. പൊതുകാര്യപ്രസക്തനും, സോഷ്യലിസ്റ്റും മികച്ച സംഘാടകനും ആയ അദ്ദേഹം വേണമായിരുന്നു നാട്ടിലെ മുസ്ലീം സമൂഹത്തിലെ ഏതൊരു പ്രശ്ന പരിഹാരത്തിനും. ഏത് വീട്ടിലെ അടുക്കളയിൽ പോലും കയറാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു അവരുടെ പ്രിയപ്പെട്ട ഗോപാലൻ മാസ്റ്റർക്ക്.. അത് കൊണ്ടുതന്നെ സ്കൂളിൽ വരാതെ മടിപിടിച്ചുനടന്ന വികൃതി കുട്ടികളെ വീട്ടിനകത്തുനിന്നോ തട്ടിൻപുറത്ത് നിന്നോ പിടിച്ചുകൊണ്ട്                       സ്കൂളിലെത്തിക്കാൻ അദ്ദേഹത്തിന് പണിപ്പെടേണ്ടി വന്നില്ല.  പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും, ദേശീയ മുസൽമാനും, കേരളത്തിലെ കോണഗ്രസ് സെക്രട്ടറിയുമായിരുന്ന ജനാബ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻറെ മരണശേഷം സ്കൂളിന് അബ്ദുറഹിമാൻ സ്മാരകം എൽ.പിസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. യശഃശരീരരായ ബാലൻമാഷും, കുഞ്ഞിക്കണ്ണൻ മാഷും, കൃഷ്ണൻമാഷും, മമ്മദ് മുസലിയാരും പിന്നെ കൌസു ടീച്ചറും സ്കൂളിൻറെ നെടുംതൂണുകളായിരുന്നു. ശ്രീ. ഗോപാലൻ നമ്പ്യാർ 1975ൽ റിട്ടയർ ചെയ്തതിന് ശേഷം മാനേജറായി സ്കൂളിൻറെ സാരഥ്യമേറ്റെടുത്തു. തുടർന്ന് 1976ൽ 1.38 ഏക്ര സ്ഥലം കൂടുതൽ വാങ്ങി യു.പി.സ്കൂളായി ഉയർത്തി. ഗോപാലൻ മാസ്റ്ററുടെ സമർത്ഥമായ മാനേജ്മെൻറിൽ സ്കൂളിന് വളർച്ചയുടെ കാലഘട്ടമായിരുന്നു.
സ്കൂളിൻറെ ചരിത്രം എന്നത് ചെണ്ടയാടിൻറെ ചരിത്രം തന്നെയാണ്. 90 വർഷം പിന്നിടുന്ന ഈ വേളയിൽ പുതുചരിത്രം രചിക്കുകയാണ് സ്കൂൾ.
കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ പ്രതിഭാധനന്മാരെ വാർത്തെടുത്ത സ്കൂളിന് ഇനിയും ഒരുപാട് തലമുറകൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി അവരെ ഉത്തമ പൌരന്മാരായി വളർത്തിയെടുക്കേണ്ടതുണ്ട്. സകൂളിൻറെ പുരോഗതിയിൽ ബദ്ധശ്രദ്ധരാണ് ഇപ്പോഴത്തെ മാനേജ്മെൻറും. ടീം         സ്പിരിറ്റോടെ പ്രവർത്തിക്കുന്ന അധ്യാപകരും, അവർക്ക് സർവവിധ സഹായവും നൽകുന്ന മാനേജ്മെൻറും, രക്ഷാകർതൃസമൂഹവും, നാട്ടുകാരുടെ പിന്തുണയും ഒക്കെയാണ് സ്കൂളിൻറെ അഭിമാനകരമായ നേട്ടങ്ങൾക്ക് പിന്നിൽ... 
നവതി ആഘോഷങ്ങളുടെ ഭാഗമായി അക്കാദമിക മികവ് ലക്ഷ്യമിട്ട് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. രക്ഷിതാക്കളുടേയും, പൂർവ വിദ്യാർത്ഥികളുടേയും, മുഴുവൻ ആളുകളുടേയും സഹകരണം പൂർണ്ണമനസോടെ ഉണ്ടാവുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്...
വിലയേറിയ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു....


Sunday, December 27, 2015


---2015-- അതുല്യ നേട്ടങ്ങളുമായി ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂൾ

പാനൂർ ഉപജില്ലാ കലോത്സവത്തിൽ സ്കൂളിനെ വിജയകിടീരം ചൂടിച്ച ടീമാണിവർ.
തുടർച്ചയായ പരിശീലനവും, ചിട്ടയായ ആസൂത്രണവും, മികച്ച പരിശീലകരും, ആത്മസമർപ്പണത്തിന് തയ്യാറായ കുരുന്ന് പ്രതിഭകളും, അവർക്ക് മാർഗദർശികളായി അധ്യാപകരുടെ ഒരു നിരയും അവർക്ക് കരുത്തേകിയ രക്ഷിതാക്കളും ഒക്കെയാണ് ഈ മഹത്തായ നേട്ടങ്ങളുടെ പിറകിൽ....
.......ഈ വർഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ ഏതാനും ചിലത്......

ന്യൂ മാറ്റ്സ്


====ഗണിത പ്രതിഭകളെ കണ്ടെത്തുന്നതിനായി SCERT നടത്തുന്ന ന്യൂമാറ്റ്സ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികൾ തെരഞ്ഞടുക്കപ്പെട്ടു====

സ്കൂൾ കലോത്സവം


എല്‍.പി. വിഭാഗം അറബിക്ക് കലാമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
യു.പി. വിഭാഗം കലാമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം
സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം


ശാസ്ത്രോത്സവം

ഗണിതശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
യു.പി വിഭാഗം ഓവറോള്‍ റണ്ണേര്‍സ് ചാമ്പ്യന്‍ഷിപ്പ്




പ്രവര്‍ത്തിപരിചയ മേള

യു.പി വിഭാഗം മികച്ച വിജയം

സംസ്ഥാന ഗണിതശാസ്ത്ര മേള


സംസ്ഥാന ഗണിതശാസ്ത്ര മേളയിലേക്ക് സബ് ജില്ലയിൽനിന്നും തെരഞ്ഞടുക്കപ്പെട്ട ഏക സ്കൂൾ

പട്ടിക തീരുന്നില്ല... നേട്ടങ്ങളുടെ പിറകിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഹൃദയം നിറഞ്ഞ നന്ദി.... നന്ദി....


കൊല്ലത്ത് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയില്‍ A ഗ്രേഡോടെ മികച്ച വിജയം കൈവരിച്ച അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എൻ. അശ്വതിക്ക്, സ്കൂളിലെ എം ഗോപാലന്‍ മാസ്റ്റര്‍ മള്‍ട്ടി എഡ്യു സെന്‍ററിൽ, ഒരുക്കിയ സ്വീകരണത്തിൽ പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.സി.കെ.സുനിൽ കുമാർ. 

അശ്വതിയുടെ നേട്ടത്തിൽ സ്കൂളിനോടൊപ്പം ഒരു നാട് മുഴുവനും അണിചേരുന്നു.....

Friday, September 14, 2012

ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളിന്റെ ആദരാഞ്ജലികള്‍.....

ഒരു നാട്ടിന്റ എല്ലാ പ്രവര്‍ത്തനങ്ങളിലും മുമ്പെ നടന്ന ഞങ്ങളുടെ മേനേജര്‍ ശ്രീ. എം ഗോപാലന്‍ നമ്പ്യാര്‍ ഓര്‍മ്മ മാത്രം ബാക്കിയാക്കി നടന്നകന്നു... പഴയകാല സോഷ്യലിസ്റ്റും, ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂള്‍ റിട്ട: പ്രധാനാധ്യാപകനും, ഇപ്പോഴത്തെ മാനേജറുമാണ്. കുന്നോത്ത്പറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് , ചെണ്ടയാട് പ്രാഥമിക ആരോഗ്യകേന്ദ്രം നിര്‍മാണ കമ്മിറ്റി പ്രസിഡന്റ്, പി.ആര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി പ്രസിഡന്റ്, പി.ആര്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുത്തൂര്‍ സര്‍വീസ് സഹകരണസംഘം പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിള്ളങ്ങല്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രസിഡന്റ് ആണ്.


Tuesday, June 19, 2012

വായനാ വാരാഘോഷം

 പി എന്‍ പണിക്കര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള വായനാവാരാഘോഷപരിപാടികള്‍ക്ക് പ്രശസ്ത ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം തുടക്കം കുറിച്ചു.ഒരു വര്‍ഷം നീണ്ടുനില്കുന്ന പദ്ധതികളുടെ വിശദീകരണം ശ്രീ അബ്ദുള്ളമാസ്ററര്‍ നടത്തി.




 വായനാവാരാഘോഷപരിപാടികള്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്യുന്നു

സൈക്കിള്‍ പരിശീലനം

പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ പരിശീലനം നല്‍കുന്ന പരിപാടിക്ക്   സ്കൂളില്‍ തുടക്കം കുറിച്ചു
       സൈക്കിള്‍ പരിശീലന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ നിര്‍വഹിക്കുന്നു

Monday, June 18, 2012

പ്രവേശനോത്സവം

സ്കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ നന്നായി നടന്നു. സ്കൂള്‍ തുറക്കുന്നതിന് മുന്നേതന്നെ എസ് .ആര്‍.ജി യില്‍ പദ്ധതി  ആസൂത്രണം ചെയ്തിരുന്നു. നവാഗതരെ സ്വാഗതഗാനത്തോടെ എതിരേറ്റു. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കി. മധുരപലഹാരവും പായസദാനവും ഉണ്ടായിരുന്നു. സ്കൂളില്‍ മൊത്തത്തില്‍ ഒരു ഉത്സവപ്രതീതി തന്നെ ആയിരുന്നു.

പ്രവേശനോത്സവം - ക്ലാസദ്ധ്യാപിക ശ്രീമതി ലസിത ടീച്ചറുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ് കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് വാര്‍ഡ് മെമ്പര്‍ ശ്രീമതി സൗദ വിതരണം ചെയ്യുന്നു.

പ്രവേശനോത്സവം - വിളംബര ജാഥയുടെ മുന്നൊരുക്കം