ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക... Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards

2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം

സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ എൻ.അശ്വതിക്ക് A ഗ്രേഡ്

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം

Friday, January 15, 2016

ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പിസ്കൂൾ അതുല്യ നേട്ടങ്ങളുമായി അഭിമാനത്തോടെ നവതിയുടെ നിറവിലേക്ക്...

                      ഏറെ പരിമിതികളോടെ 1927ൽ തുടങ്ങിയതാണ് ചെണ്ടയാട് മാപ്പിള എൽ.പി.സ്കൂൾ. അന്നത്തെ കാലത്ത് സ്കൂളിൻറെ പടിപോലും കാണാനാഗ്രഹിക്കാത്ത ന്യൂനപക്ഷ വിഭാഗത്തിൽപെട്ട മസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയായിരുന്നു ലക്ഷ്യം. അതിനാൽ ചെണ്ടയാട് മദ്രസയോടനുബന്ധിച്ചായിരുന്നു തുടക്കം. കുട്ടികളെ സ്കൂളിലെത്തിക്കുക എന്നത് ഏറെ ക്ലേശകരമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായ താഴത്രോത്ത് അപ്പുണ്ണി നായർ സ്കൂളിൻറെ സാരഥ്യമേറ്റെടുത്തതോടെ സ്കൂളിന് പുതിയൊരുമാനം വന്നു. കുട്ടികളെ തൻറെ ജീവന് തുല്യം സ്നേഹിച്ച അദ്ദേഹം നാടിൻറെ സർവ പിന്തുണയും ഏറ്റ് വാങ്ങി. 

             സഹപ്രവർത്തകനായി എത്തിയ ഗോപാലൻ നമ്പ്യാരുടെ പ്രവർത്തന മികവിൽ സ്കൂളിന് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. പൊതുകാര്യപ്രസക്തനും, സോഷ്യലിസ്റ്റും മികച്ച സംഘാടകനും ആയ അദ്ദേഹം വേണമായിരുന്നു നാട്ടിലെ മുസ്ലീം സമൂഹത്തിലെ ഏതൊരു പ്രശ്ന പരിഹാരത്തിനും. ഏത് വീട്ടിലെ അടുക്കളയിൽ പോലും കയറാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു അവരുടെ പ്രിയപ്പെട്ട ഗോപാലൻ മാസ്റ്റർക്ക്.. അത് കൊണ്ടുതന്നെ സ്കൂളിൽ വരാതെ മടിപിടിച്ചുനടന്ന വികൃതി കുട്ടികളെ വീട്ടിനകത്തുനിന്നോ തട്ടിൻപുറത്ത് നിന്നോ പിടിച്ചുകൊണ്ട്                       സ്കൂളിലെത്തിക്കാൻ അദ്ദേഹത്തിന് പണിപ്പെടേണ്ടി വന്നില്ല.  പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും, ദേശീയ മുസൽമാനും, കേരളത്തിലെ കോണഗ്രസ് സെക്രട്ടറിയുമായിരുന്ന ജനാബ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻറെ മരണശേഷം സ്കൂളിന് അബ്ദുറഹിമാൻ സ്മാരകം എൽ.പിസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. യശഃശരീരരായ ബാലൻമാഷും, കുഞ്ഞിക്കണ്ണൻ മാഷും, കൃഷ്ണൻമാഷും, മമ്മദ് മുസലിയാരും പിന്നെ കൌസു ടീച്ചറും സ്കൂളിൻറെ നെടുംതൂണുകളായിരുന്നു. ശ്രീ. ഗോപാലൻ നമ്പ്യാർ 1975ൽ റിട്ടയർ ചെയ്തതിന് ശേഷം മാനേജറായി സ്കൂളിൻറെ സാരഥ്യമേറ്റെടുത്തു. തുടർന്ന് 1976ൽ 1.38 ഏക്ര സ്ഥലം കൂടുതൽ വാങ്ങി യു.പി.സ്കൂളായി ഉയർത്തി. ഗോപാലൻ മാസ്റ്ററുടെ സമർത്ഥമായ മാനേജ്മെൻറിൽ സ്കൂളിന് വളർച്ചയുടെ കാലഘട്ടമായിരുന്നു.
സ്കൂളിൻറെ ചരിത്രം എന്നത് ചെണ്ടയാടിൻറെ ചരിത്രം തന്നെയാണ്. 90 വർഷം പിന്നിടുന്ന ഈ വേളയിൽ പുതുചരിത്രം രചിക്കുകയാണ് സ്കൂൾ.
കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ പ്രതിഭാധനന്മാരെ വാർത്തെടുത്ത സ്കൂളിന് ഇനിയും ഒരുപാട് തലമുറകൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി അവരെ ഉത്തമ പൌരന്മാരായി വളർത്തിയെടുക്കേണ്ടതുണ്ട്. സകൂളിൻറെ പുരോഗതിയിൽ ബദ്ധശ്രദ്ധരാണ് ഇപ്പോഴത്തെ മാനേജ്മെൻറും. ടീം         സ്പിരിറ്റോടെ പ്രവർത്തിക്കുന്ന അധ്യാപകരും, അവർക്ക് സർവവിധ സഹായവും നൽകുന്ന മാനേജ്മെൻറും, രക്ഷാകർതൃസമൂഹവും, നാട്ടുകാരുടെ പിന്തുണയും ഒക്കെയാണ് സ്കൂളിൻറെ അഭിമാനകരമായ നേട്ടങ്ങൾക്ക് പിന്നിൽ... 
നവതി ആഘോഷങ്ങളുടെ ഭാഗമായി അക്കാദമിക മികവ് ലക്ഷ്യമിട്ട് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. രക്ഷിതാക്കളുടേയും, പൂർവ വിദ്യാർത്ഥികളുടേയും, മുഴുവൻ ആളുകളുടേയും സഹകരണം പൂർണ്ണമനസോടെ ഉണ്ടാവുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്...
വിലയേറിയ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു....


No comments:

Post a Comment